Exhibition

Illustrations of Karunakaran Perambra

കരുണാകരൻ പേരാമ്പ്രയുടെ ചിത്രപ്രദർശനം



കാർട്ടൂണിസ്റ്റും, ചിത്രകാരനുമായ കരുണാകരൻ പേരാമ്പ്ര മൊഴിയ്ക്കു (https://www.mozhi.org/) വേണ്ടി തയാറാക്കിയ ചിത്രങ്ങളുടെ പ്രദർശനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ചിത്രങ്ങൾ പ്രതിനിധീകരിക്കുന്ന രചനകൾ നിങ്ങൾക്ക് https://www.mozhi.org/ ൽ വായിക്കാവുന്നതാണ്. മൊഴിയുടെ ആൻഡ്രോയിഡ് ആപ്പ് ലഭ്യമാണ്. മുകളിലുള്ള നാവിഗേഷനിൽ നിന്നും ചിത്രശാലകൾ തെരഞ്ഞെടുത്തു സന്ദർശിക്കുക. സന്ദർശകരുടെ അഭിപ്രായങ്ങൾ ദയവായി കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. 

മലായാളത്തിലെ വർത്തമാനകാല സർഗ്ഗരചനകളുടെ സമാഹാരമാണ് മൊഴി. ചെറുകഥ, കവിത, നോവൽ, തിരക്കഥ, ചിരി, തളിരുകൾ, വീക്ഷണം, യാത്രാവിവരണം, പുസ്തകപരിചയം തുടങ്ങി പല വിഭാഗങ്ങളിൽപ്പെട്ട രചനകൾ മൊഴിയിൽ വായനയ്ക്കായി പൊതുജനങ്ങൾക്കു ലഭ്യമാണ്. മൊഴിയിൽ ദിവസവും പുതിയ രചനകൾ ചേർക്കുന്നു.


കരുണാകരൻ പേരാമ്പ്ര


കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര സ്വദേശി. 1989 മുതൽ കാർട്ടൂൺ  രംഗത്തുണ്ട്. 1992 മുതൽ 1995 വരെ ജനയുഗം കോഴിക്കോട്, 1995 മുതൽ 1996 വരെ കേരള ടൈംസ് എന്നിവയിൽ ഇല്ലുസ്ട്രേറ്റർ, കാർട്ടൂണിസ്റ്റ് ആയി പ്രവർത്തിച്ചു. ചന്ദ്രിക, മാതൃഭൂമി, ദേശാഭിമാനി ആഴ്ചപ്പതിപ്പുകളിൽ കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചു.

കല, സംസ്കാരം  എന്നീ വിഭാഗങ്ങളിൽ ഒട്ടേറെ ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു. ഇന്ത്യയിലും, ഗൾഫിലും കാർട്ടൂൺ - ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. തെരഞ്ഞെടുത്ത കാർട്ടൂണുകൾ ഉൾക്കൊള്ളുന്ന 'ശിരോലിഖിതങ്ങൾ' എന്ന  സമാഹാരം പ്രസിദ്ധീകരിച്ചു. 






വസന്തത്തിലേക്കു സ്വാഗതം. 2016 ൽ മൊഴി വെബ് പോർട്ടൽ നിലവിൽ വന്നു. www.mozhi.org എന്ന URL വഴി മൊഴി ലഭ്യമാണ്. മൊബൈൽ സൗഹൃദമായാണ് മൊഴിയുടെ വെബ് പോർട്ടൽ ഡിസൈൻ ചെയ്തിരിക്കുന്നത്. 2020 ഡിസംബറിൽ മൊഴിയുടെ ആൻഡ്രോയിഡ് ആപ്പ് നിലവിൽവന്നു. മൊഴി ആൻഡ്രോയിഡ് മൊബൈൽ ആപ്പ് ലഭിക്കാൻ ഇനിയുള്ള ലിങ്ക് സന്ദർശിക്കുക. https://play.google.com/store/apps/details?id=com.symbusis.mozhi

2020 അഗസ്റ്റു മുതൽ എഴുത്തുകാർക്ക് പ്രതിഫലം നൽകിത്തുടങ്ങി. പ്രതിഫലം വാങ്ങിയവർ Mozhi Rewards Club ൽ സ്വാഭാവികമായി അംഗങ്ങളായിത്തീരും. 31.12.2020 ൽ അംഗങ്ങൾ 25 ആയിക്കഴിഞ്ഞു, Rs.30,250 പ്രതിഫലമായി നൽകിക്കഴിഞ്ഞു. ഇന്നും തുടരുന്നു. 10 രചനകൾ പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ പ്രതിഫലം ആവശ്യപ്പെടുക. 

Comments

Unknown said…
ഗംഭീരം
Thanks to team mozhi for the exhibition